ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് (ഡി എം വിംസ്) കെ എസ് ആർ ടി സി ആരംഭിച്ച പുതിയ സർവീസിന് സ്വീകരണം നൽകി


മലയോര മേഖലയായ കണ്ണൂരിനോട് ചേർന്ന് കിടക്കുന്ന പേരിയ ഇരുമനത്തൂർ എന്ന സ്ഥലത്തുനിന്നും 100 കിലോമീറ്റർ അകലെയുള്ള മേപ്പാടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് ആരംഭിച്ച പുതിയ ബസ് സർവീസിന് ഉജ്ജ്വല വരവേൽപ്പ് നൽകി. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ ബസിലെ ജീവനക്കാരെ പൊന്നാട അണിയിച്ചു. രാവിലെ 6.45 ന് മാനന്തവാടിയിൽ നിന്നും പേരിയ ആലാറ്റിൻ ഇരുമനത്തൂർ എന്ന മലയോര മേഖലയിൽ എത്തിച്ചേരുകയും
08.20ന് ഇരുമനത്തുർ- നിന്നും തിരിച്ച് തലപ്പുഴ ,മാനന്തവാടി ,പനമരം ,കൽപ്പറ്റ , വഴി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ 11.20 എത്തിച്ചേരുകയും ശേഷം ആശുപത്രിയിൽ നിന്ന് 11.35ന് പുറപ്പെട്ട് മാനന്തവാടിയിൽ തിരികെ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ വൈസ് ഡീൻ ഡോ. എ പി കാമത്, ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ചെറിയാൻ അക്കരപ്പറ്റി, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്‌ പള്ളിയാൽ, ഡ്രൈവർ എം. റോയ്, കണ്ടക്ടർ സുനിൽ കുമാർ, കെ ടി സലീം എന്നിവർ ചടങ്ങിൽ സംസാരിച്ചു.