മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ തിമിര ശസ്‌ത്രക്രിയയും മറ്റു സേവനങ്ങളും
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നേത്രരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 20 മുതൽ മാർച്ച് 20 വരെയുള്ള ഒരുമാസം നീണ്ടുനിൽക്കുന്ന സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പും അനുബന്ധ സൗജന്യ ചികിത്സകളും നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടറുടെ പരിശോധന, തിമിര ശസ്ത്രക്രിയ, ആശുപത്രിവാസം എന്നിവ സൗജന്യവും ഇളവോട്കൂടി കണ്ണട ഫ്രെയിമുകളും ലെൻസുകളും ക്യാമ്പിൽ ലഭ്യമായിരിക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ളവർ അവരുടെ കാർഡ് കൊണ്ടുവരേണ്ടതാണ്. നേത്രരോഗ വിഭാഗം മേധാവി ഡോ. എ പി കാമത്, ഡോ. ഫെലിക്സ് ലാൽ, ഡോ. ജീസൻ ദേവസ്യ, എന്നിവരാണ് പ്രസ്തുത ക്യാമ്പ് നയിക്കുന്നത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 8111881086 ൽ വിളിക്കാവുന്നതാണ്.