കുറ്റം തെളിഞ്ഞാൽ ഡോ.റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കും
മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്നയുടെ മരണത്തിൽ അറസ്റ്റിലായ ഡോ റുവൈസിനെതിരെ ആരോഗ്യസർവകലാശാല രംഗത്ത്. കുറ്റം തെളിഞ്ഞാൽ ഡോ.റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കിയേക്കുമെന്ന് ആരോഗ്യസർവകലാശാല പറഞ്ഞു. സംഭവത്തെ തുടർന്ന് പിജി വിദ്യാർത്ഥിയായ ഡോ. റുവൈസിനെ കോളേജ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഷഹ്നയുടെ മരണം ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.