Latestകേരളം

ഡോക്ടർ വന്ദനാദാസ് കൊലക്കേസില്‍ വിധി ഇന്ന്

വന്ദനാദാസ് കൊലക്കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെക്ഷൻസ് കോടതി ആണ് വിധി പറയുക. 2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ പ്രതിയായ സന്ദീപ് യുവ ഡോക്ടർ വന്ദന ദാസിനെ ക്രൂരമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് നിർണായക വിധി പറയുക.പൊലീസ് ചികിത്സക്കായി കൊണ്ടുവന്ന പൂയപ്പള്ളി സ്വദേശി സന്ദീപാണ് കേസിലെ ഏക പ്രതി. എഴുപതിലധികം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയത്