Latestകേരളം

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വിചാരണ തടവുകാരനായ കൊലക്കേസ് പ്രതി ചാടിപ്പോയി. പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ കേസിലെ പ്രതി വിനീഷ് ആണ് രക്ഷപ്പെട്ടത്.മൂന്നാം വാർഡില്‍ നിന്നാണ് രക്ഷപ്പെട്ടത്. മലപ്പുറം പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് ഇയാളെ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നത്.

പൊലീസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പ്രതി ചാടിപ്പോയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.