ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി സ്മാര്‍ട്ട് കാര്‍ഡ് അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിക്കണം

ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡുകള്‍ എന്നിവ അത്യാവശ്യമായി വേണ്ടവര്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് നിര്‍ദേശം.

അത്യാവശ്യക്കാര്‍ക്ക് കാര്‍ഡ് ലഭിക്കാനുള്ള സംവിധാനം ഏജന്റുമാരും ഉദ്യോഗസ്ഥരും ദുരുപയോഗം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ പുതിയ നടപടി.

ഇനി മുതല്‍ ആര്‍ ടി ഒ, സബ് ആര്‍ ടി ഒ ഓഫീസുകളില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം.

ജോലി സംബന്ധമായും മറ്റും ആര്‍ സി, ലൈസന്‍സ് ഹാജരാക്കേണ്ടവര്‍ക്ക് മുന്‍ഗണന ക്രമം നോക്കാതെ സ്മാര്‍ട്ട് കാര്‍ഡ് പ്രിന്റ് ചെയ്ത് തപാല്‍ മാര്‍ഗം അയച്ച് കൊടുക്കും.