നോ ടു ഡ്രഗ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം 26ന്

കണ്ണൂർ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന നോ ടു ഡ്രഗ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനവും അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും ജൂണ്‍ 26ന് നടക്കും. അഴീക്കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 10.30ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.

അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജേഷ് അധ്യക്ഷത വഹിക്കും.
പരിപാടിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായ അധ്യാപകനെയും വിദ്യാര്‍ഥിയെയും ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ മണികണ്ഠന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിക്കും. ശൗര്യചക്ര ജേതാവ് പി വി മനേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.തുടര്‍ന്ന് ലഹരിക്കെതിരെയുള്ള ഏകപാത്ര നാടകം പ്‌രാന്ത് അരങ്ങേറും.