ദേശീയം

മയക്കുമരുന്ന് കേസ്; ശ്രീകാന്തിന് പിന്നാലെ നടന്‍ കൃഷ്ണയിലേക്കും അന്വേഷണം

മയക്കുമരുന്ന് കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റിലായതിന് പിന്നാലെ കോളിവുഡിലെ ലഹരി ഉപയോഗത്തെക്കുറിച്ച്‌ പോലീസ് വിപുലമായ അന്വേഷണം തുടങ്ങി.കേരളം ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

ശ്രീകാന്തിനു പിന്നാലെ കൊക്കെയ്ന്‍ പങ്കിട്ടുവെന്നു പറയുന്ന ‘ ഈഗിള്‍’ എന്ന സിനിമയില്‍ അഭിനയിച്ച നടന്‍ കൃഷ്ണയെ പിടികൂടാനുളള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. മൊബൈല്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍ക്കഴിയുന്ന കൃഷ്ണയെ പിടികൂടാന്‍ അഞ്ച് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.

കൃഷ്ണ കേരളത്തിലുണ്ടെന്നാണ് സംശയിക്കുന്നത്. അവിടെ കൃഷ്ണയുമായി അടുപ്പമുളളവരെ പോലീസ് കണ്ടെത്തും. മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരുമായി കൃഷ്ണയ്ക്കു ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. കൃഷ്ണയെ അറസ്റ്റുചെയ്താല്‍ സിനിമാരംഗത്തെ ലഹരി ഉപയോഗത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ചെന്നൈയില്‍ ചലച്ചിത്രമേളകളിലും സ്വകാര്യചടങ്ങുകളിലും മറ്റും വ്യാപകമായി കൊക്കെയ്ന്‍ ഉപയോഗിച്ചതായും പോലീസിന് തെളിവുലഭിച്ചു.