ഗൾഫ്

ദുബൈ ഫൗണ്ടൻ ഒക്ടോബര്‍ ഒന്നിന് വീണ്ടും തുറക്കും

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും അഞ്ച് മാസത്തെ നവീകരണത്തിനും ശേഷം, ദുബൈ ഫൗണ്ടൻ അടുത്ത മാസം വീണ്ടും തുറക്കുകയാണ്.കൂടുതല്‍ ആകർഷകമായ പ്രദർശനങ്ങളുമായാണ് ഫൗണ്ടൻ ഇത്തവണ തിരിച്ചെത്തുന്നത്. ഇമാർ ഖലീജ് ടൈംസിനോട് വ്യക്തമാക്കിയത് പ്രകാരം 2025 ഒക്ടോബർ 1-ന് ദുബൈ ഫൗണ്ടൻ വീണ്ടും തുറക്കും.

ദുബൈ മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന ഫൗണ്ടൻ, നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ്. വാട്ടർ ജെറ്റുകള്‍, സംഗീതം, ലൈറ്റുകളാല്‍ സമന്വയിപ്പിച്ച നൃത്തസംവിധാനം എന്നിവ കൊണ്ട് ഫൗണ്ടൻ ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു. മെയ് മാസത്തില്‍ താല്‍ക്കാലികമായി അടച്ചതിന് ശേഷം, പ്രദർശനത്തിന്റെ വിവിധ വശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങള്‍ നക്കുകയായിരുന്നു.

ഇപ്പോള്‍ ഫൗണ്ടൻ തിരിച്ചെത്തുമ്ബോള്‍ കൂടുതല്‍ മികച്ച ആകർഷണങ്ങളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഫൗണ്ടന്റെ മെക്കാനിക്കല്‍ സംവിധാനങ്ങള്‍, ലൈറ്റിംഗ്, ശബ്ദ സംവിധാനങ്ങള്‍ എന്നിവ നവീകരിക്കുന്നതിനായി നൂറുകണക്കിന് എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, ഡിസൈനർമാർ തുടങ്ങയവരാണ് ഉണ്ടായിരുന്നത്. മികച്ച ജലചലനങ്ങളും തിളക്കമാർന്നതും കൂടുതല്‍ ചലനാത്മകവുമായ പ്രകാശവും ഉറപ്പാക്കാൻ പുതിയ ഹൈടെക് ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്, ഇത് കാണികളുടെ മൊത്തത്തിലുള്ള അനുഭഴം മെച്ചപ്പെടുത്തും.

സാങ്കേതിക നവീകരണം കൂടാതെ, ഫൗണ്ടന്റെ ചുറ്റുമുള്ള പ്രൊമനേഡില്‍ ജലാശയത്തിന് സമീപം ഡിജിറ്റല്‍ ഇൻസ്റ്റലേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്, ഇത് തിരിച്ചുവരവിന് മുന്നോടിയായി മികച്ച ദൃശ്യങ്ങള്‍ പ്രദർശിപ്പിക്കുന്നു.

ഫെബ്രുവരിയില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചപ്പോള്‍, വീണ്ടും തിരിച്ചെത്തുമ്ബോള്‍ ഫൗണ്ടൻ കൂടുതല്‍ മനോഹരമായിരിക്കുമെന്ന് ഇമാർ പ്രഖ്യാപിച്ചിരുന്നു