Latestകേരളം

ദുബൈയില് ഫ്ലാറ്റിലെ ബാല്ക്കണിയില് കളിച്ചുകൊണ്ടിരിക്കെ ചില്ല് പൊട്ടി വീണ് മൂന്നുവയസ്സുകാരി മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദുബൈയില് ഫ്ലാറ്റിലെ ബാല്ക്കണിയില് കളിച്ചുകൊണ്ടിരിക്കെ ചില്ല് പൊട്ടി വീണ് മൂന്നുവയസ്സുകാരി മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം.ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകള് ഹന്ന റോസാണ് മരിച്ചത്. ഫ്ലാറ്റിലെ 5ാം നിലയിലാണ് ഹന്നയുടെ കുടുംബം താമസിക്കുന്നത്.
ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേര്ന്നുള്ള ബാല്ക്കണിയില് കളിക്കുന്നതിനിടയില് തറയിലെ ചില്ല് പൊട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള് പറഞ്ഞു. സംസ്കാരം ഇന്ന് 4ന് സെന്റ് തോമസ് കത്തീഡ്രലില് നടക്കും. സഹോദരങ്ങള്: ഗ്രേസ് തെരേസ, ആല്ഫ്രഡ് ജോണ്.