Latestഗൾഫ്

ദുബൈ സഫാരി പാര്‍ക്കില്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്

യുഎഇയുടെ 54ാമത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബൈ സഫാരി പാര്‍ക്കില്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.ശനി മുതല്‍ ചൊവ്വ വരെ 25 ദിര്‍ഹത്തിന് സഫാരി പാര്‍ക്കിലെ കാഴ്ചകള്‍ ആസ്വദിക്കാം.

സാധാരണ 50 ദിര്‍ഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. സന്ദര്‍ശകരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനായി എക്‌സ്‌പ്ലോറര്‍ സഫാരി ടൂര്‍, ഷട്ടില്‍ ട്രെയിന്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സഫാരി ബണ്ടില്‍ ടിക്കറ്റുകള്‍ 100 ദിര്‍ഹമിനും ലഭ്യമാക്കും.

‘യുനൈറ്റഡ് ഇന്‍ നേച്ചര്‍’ എന്ന പ്രമേയത്തിലാണ് പാര്‍ക്കില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക.