Latestഗൾഫ്

ദുബായ് എയര്‍ഷോയ്ക്കിടെ അപകടം; ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു

ദുബായ് ഇന്ത്യയുടെ തേജസ് വിമാനം ദുബായ് എയർ ഷോയില്‍ നടത്തിയ പ്രദർശനത്തിന്റെ ഭാഗമായി പറക്കുന്നതിനിടെ തകര്‍ന്ന് വീണു. വ്യോമാഭ്യാസത്തിനിടെയാണ് തകര്‍ന്നുവീണത്. പൈലറ്റിന്റെ നില ഗുരുതരമാണെന്നാണ് വിവരം.ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.പ്രാദേശിക സമയം 2:10 ഓടെയാണ് വലിയ ജനക്കൂട്ടത്തിന് മുന്നില്‍ എയർ ഷോ നടത്തുന്നതിനിടെ തകർന്നത്.

ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനങ്ങളില്‍ ഒന്നായ ദ്വൈവാർഷിക ദുബായ് എയർ ഷോയിലാണ് സംഭവം നടന്നത്.പ്രദർശന പറക്കലിനിടെ വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെടുകയും സെക്കന്റ്‌ങ്ങള്‍ക്കകം കറുത്ത പുക ഉയരുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു. പുക ഉയർന്നതോടെ പ്രേക്ഷകർ ഭീതിയോടെ ഓടിമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്