ഇന്ന് ഈസ്റ്റർ 

യേശു ക്രിസ്തുവിന്റെ ഉയർത്തു എഴുന്നേൽപ്പിനെ  അനുസ്മരിച്ചു ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.അർദ്ധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.  പ്രാർത്ഥനയും വത്രശുദ്ധിയും നിറഞ്ഞ 50 നോമ്പ് ദിനങ്ങൾ കടന്നാണ് ക്രൈസ്തവർ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ആഘോഷിക്കുന്നത്. ലോകത്തിന്റെ പാപഭാരം ചുമലിലേറ്റി കുരിശുമരണം വരിച്ച ക്രിസ്തു മൂന്നാംനാള്‍ പുനരുത്ഥാനം ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് ഈസ്റ്റർ.