അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ ഏഴ് മുതല്‍ 30 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജസ്ഥാന്‍ 23, മിസോറാം നവംബര്‍ 7, ഛത്തീസ്ഗഢ് നവംബര്‍ 7,14, തെലങ്കാന‑30 മധ്യപ്രദേശ് 17ന് എന്നിങ്ങനെ നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാര്‍ അറിയിച്ചു. 

കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. ജാതി സെൻസസ് തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയാക്കാനാണ് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവടിങ്ങളിൽ നിലവിൽ കോൺഗ്രസാണ് അധികാരത്തിലുള്ളത്. മധ്യപ്രദേശിൽ ബിജെപിയും തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുമാണ് അധികാരത്തിൽ. മിസോറാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) സർക്കാരാണ് നിലവിൽ ഭരിക്കുന്നത്. മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വർഷം ഡിസംബർ 17ന് അവസാനിക്കും. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സഭകളുടെ കാലാവധി അടുത്ത വർഷം ജനുവരിയോടെ അവസാനിക്കും.