തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, ഉച്ചഭാഷിണി; സുവിധ പോര്‍ട്ടല്‍ വഴി അനുമതി നേടണം.

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്ക് വിവിധ അനുമതികള്‍ നേടുന്നതിന് സഹായകമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ പോര്‍ട്ടല്‍.തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നടത്തുന്നതിനും പ്രചാരണത്തിനുള്ള വാഹനങ്ങള്‍, ഹെലിപാടുകള്‍, ഉച്ചഭാഷിണി എന്നിവ ഉപയോഗിക്കുന്നതിനുള്ള ഏകജാലക ഓണ്‍ലൈന്‍ സംവിധാനമാണ് സുവിധ.
തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷ 48 മണിക്കൂറിന് മുമ്ബ് സുവിധയിലൂടെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച്‌ ഏഴു ദിവസത്തിനുള്ളില്‍ പരിപാടികള്‍ നടത്തണം. അപേക്ഷ നല്‍കാന്‍ suvidha.eci.gov. in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ ഉണ്ടെങ്കില്‍ അതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. വാഹന പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം വാഹനത്തിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹന ഉടമയുടെ സമ്മതപത്രം, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ അപ്‌ലോഡ് ചെയ്യണം. വാഹന ഉപയോഗിക്കേണ്ട സ്ഥലം കൃത്യമായി രേഖപ്പെടുത്തണം. പൊതുയോഗങ്ങള്‍ നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ സ്വകാര്യഭൂമിയാണെങ്കില്‍ വസ്തു ഉടമയില്‍ നിന്നുള്ള സമ്മതപത്രം ഹാജരാക്കണം.പൊതുയോഗങ്ങള്‍, റാലികള്‍ മുതലായവ നടത്തുന്നതിന് അനക്‌സര്‍ ഡി 1-ല്‍ ആവശ്യമായ വിവരങ്ങള്‍ കൂടി പൂരിപ്പിച്ച്‌ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അനക്‌സര്‍ ഡി1 ഫോര്‍മാറ്റ് www.eci.gov.in എന്ന വെബ്സൈറ്റിലും ഡി.ഇ.ഒ, ആര്‍.ഒ, എ.ആര്‍.ഒ.മാരുടെ കാര്യാലയത്തിലും ലഭിക്കും