ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാൾ ആണ് ബില്ല് അവതരിപ്പിക്കുക. ബില്ല് നേരത്തെ ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നു. റിവൈസ്ഡ് ലിസ്റ്റിൽ ബില്ല് ഉൾപ്പെടുത്തിയില്ല. ബില്ല് മാറ്റി വച്ചത് സാങ്കേതിക കാരണങ്ങളാൽ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.
ബില്ലിന് കേന്ദ്രമന്ത്രിസഭ നൽകിയിരുന്നു. ബിൽ പാസാകാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. സെപ്റ്റംബറിൽ രാംനാഥ് കോവിന്ദ് സമിതിയുടെ ശുപാർശകൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ബില്ല് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. സമവായത്തിനായി ബില്ല് സംയുക്ത പാർലമെന്ററി സമിതിക്കുവിടാനും തയ്യാറെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം