പ്രചാരണ റാലികളിലും പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കണം
കണ്ണൂർ:-പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരു പ്രദേശത്ത് ക്രമസമാധാനം സംബന്ധിച്ച് എന്തെങ്കിലും നിയന്ത്രണങ്ങള്‍ അധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതുമായി സഹകരിക്കണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ആവശ്യമായ അനുമതി പോലീസ് അധികാരികളില്‍ നിന്നും മുന്‍കൂട്ടി വാങ്ങണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനങ്ങളും മറ്റും നടത്തുന്നതിന് മുമ്പായി പ്രകടനം തുടങ്ങുന്ന സ്ഥലം, സമയം, അവസാനിപ്പിക്കുന്ന സ്ഥലം, സമയം തുടങ്ങിയവ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം. പ്രകടനങ്ങളും റാലികളും ട്രാഫിക് തടസ്സപ്പെടുത്താതെ നടത്തണമെന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു