Latestകണ്ണൂര്‍

5100 പോലീസുകാർ,3200 കേന്ദ്രസേനാംഗങ്ങൾ ജില്ലയിൽ സുരക്ഷ കനക്കും

കണ്ണൂർ: തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പ്രശ്ന സാധ്യത ബൂത്തുകളുള്ള ജില്ലയിൽ സുരക്ഷയ്ക്കായി കൂടുതൽ സേനയെ വിന്യസിക്കും.

സംസ്ഥാനത്ത് 2513 പ്രശ്ന ബാധിത ബൂത്തുകളിൽ 1025 എണ്ണവും ജില്ലയിലാണ്. ദ്രുതകർമ സേന (ആർ എ എഫ്), സി ആർ പി എഫ്, ഐ ആർ ബി ഓപ്പറേഷൻസ് ഉൾപ്പെടെ 3200 സേനാംഗങ്ങൾ ജില്ലയിലെത്തി.

കൂടാതെ സിറ്റി പോലീസ് പരിധിയിൽ 2500 ഉം റൂററിൽ 2600 ഉം പോലീസുകാരെയും വിന്ന്യസിപ്പിച്ചിട്ടുണ്ട്.

സിറ്റി പോലീസിന് കീഴിൽ 602 ബൂത്തുകളും റൂറൽ പോലീസിന് കീഴിൽ 423 പ്രശ്ന സാധ്യത ബൂത്തുകളുമാണ് ഉള്ളത്. ഇതിൽ അതീവ പ്രശ്ന സാധ്യത, പ്രശ്ന സാധ്യത ബൂത്തുകൾ പ്രത്യേകം നിരീക്ഷിക്കും.