ലഘുലേഖ, പോസ്റ്റർ അച്ചടിക്കും നിയന്ത്രണം
കണ്ണൂർ: തെരഞ്ഞെടുപ്പ് ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവയുടെ അച്ചടിക്കും പ്രസിദ്ധീകരണത്തിനും നിയമപരമായ നിയന്ത്രണം ഏർപ്പെടുത്തി.
ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവയുടെ മുഖഭാഗത്ത് അച്ചടിക്കുന്ന ആളുടെയും പ്രസിദ്ധീകരിക്കുന്ന ആളുടെയും പേരും മേൽവിലാസവും ഉണ്ടാകണം.
അച്ചടി കഴിഞ്ഞാലുടൻ, ഡിക്ലറേഷന്റെ പകർപ്പും അച്ചടിച്ച വസ്തുവിന്റെ പകർപ്പും അച്ചടിക്കുന്നയാൾ ചീഫ് ഇലക്ടറൽ ഓഫിസർ/ ജില്ലാ മജിസ്ട്രേറ്റിനോ അയച്ച് കൊടുക്കണം.
ഇത് ലംഘിക്കുന്നവർക്ക് ആറുമാസം തടവോ രണ്ടായിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കും.
