വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റു, വയോധികന്റെ മരണത്തില്‍ ഒരാള്‍ പിടിയില്‍
അനധികൃതമായി നിർമ്മിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തില്‍ പാലക്കാട് ഒറ്റപ്പാലത്ത് ഒരാള്‍ പോലീസ് പിടിയില്‍.കഴിഞ്ഞ ദിവസമാണ് ലക്കിടി മുളഞ്ഞൂരില്‍ കുന്നത്ത് വീട്ടില്‍ രാധാകൃഷ്ണനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ പാടശേഖരത്തില്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ 70കാരൻ ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്.
