എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 1999 ഒക്ടോബർ മുതൽ 2022 ആഗസ്റ്റ് കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി സർക്കാർ ഉത്തരവ് പ്രകാരം രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കാം. എംപ്ലോയ്മെന്റ്എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ്/നോൺ ജോയിനിങ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവ പ്രസ്തുത കാലയളവിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാക്കാൻ സാധിക്കാതെ വന്ന ഉദ്യോഗാർഥികൾക്കും മെഡിക്കൽ കാരണത്താലും ഉപരിപഠനാർത്ഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി പൂർത്തിയാക്കാനാവാതെ ജോലിയിൽനിന്ന് വിടുതൽ ചെയ്തവർക്കും സീനിയോറിറ്റി പുനസ്ഥാപിക്കാം. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും. ഓൺലൈനായും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് സഹിതം നേരിട്ടും പുതുക്കാം. വെബ്സൈറ്റ്: www.eemployment.kerala.gov.in.