എമ്പുരാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി
പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നലെ അര്‍ധരാത്രിയിലാണ് അപ്രതീക്ഷിതമായി ട്രെയിലര്‍ ഇറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് 1.08ന് ട്രെയിലര്‍ പുറത്തിറങ്ങുമെന്നായിരുന്നു പൃഥ്വിരാജ് ഉൾപ്പെടെ അറിയിച്ചതും.എന്നാൽ ഇന്നലെ അര്‍ധരാത്രിയാണ് ട്രെയിലര്‍ ഇറങ്ങിയതെങ്കിലും ഇതിനോടകം പത്ത് ലക്ഷത്തിലേറെ പേരാണ് കണ്ടത്.