നവോദയ 11-ാം ക്ലാസ് ലാറ്ററല്‍ എന്‍ട്രി പ്രവേശനം അപേക്ഷ ക്ഷണിച്ചു

ജവഹര്‍ നവോദയ 2023-2024 അധ്യായന വര്‍ഷത്തെ11-ാം ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 01.06.2006 നും 31.07.2008 നും ഇടയില്‍ ജനിച്ചവരും 2022-23 അധ്യയന വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 10-ാം ക്ലാസ്സില്‍ പഠിച്ചവരും ആയിരിക്കണം. ഓണ്‍ലെനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റ് www.navodaya.gov.in, https://navodaya.gov.in/nvs/nvs-school/KANNUR/en/home/. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31.