ഫുട്ബോള്‍ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണ് അപകടം.

അടിവാട് ഫുട്ബോള്‍ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണ് അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.താല്‍ക്കാലികമായി നിർമ്മിച്ച ഗ്യാലറി ഒരു വശത്തേക്ക് വീഴുകയായിരുന്നു. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്.