ഇലക്‌ട്രിക്കൽ വയർമാൻ പരീക്ഷ നാളെ



കണ്ണൂർ | കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസൻസിങ് ബോർഡിന്റെ ഇലക്‌ട്രിക്കൽ വയർമാൻ പരീക്ഷ 2022-ന്റെ എഴുത്ത് പരീക്ഷ വ്യാഴാഴ്ച തളാപ്പ് ചിന്മയ മിഷൻ കോളേജിൽ നടക്കും. ഹാൾ ടിക്കറ്റോ അറിയിപ്പോ ലഭിക്കാത്തവർ ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം.

ഫോൺ: 0497 2999201