ഫിഫ ലോകകപ്പ്; മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ
ദോഹ: ഫിഫ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ ഒന്നിനെതിരെ 2 ഗോൾ ജയവുമായി മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ജോസ്കോ ഗ്വാർഡിയോൾ ക്രോയേഷ്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയപ്പോൾ 9-ആം മിനുട്ടിൽ അച്ച്റാഫ് ഡാറി മൊറോക്കോയ്ക്ക് വേണ്ടി മറുപടി ഗോൾ നേടി.
എന്നാൽ 42-ആം മിനുട്ടിൽ മിസ്ലാവ് ഓർസിക്കിലൂടെ ക്രോയേഷ്യ ലീഡ് നേടി. രണ്ടാം പകുതി ഗോൾ രഹിതമായി അവസാനിച്ചതോടെ ക്രോയേഷ്യ ഈ ലോകകപ്പിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു.