പൈതലാട്ടം എന്ന മലയാള ചലച്ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു
അയ്യപ്പനും കോശിയും, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ ധന്യ അനന്യ കേന്ദ്ര കഥാപാത്രമാകുന്ന പൈതലാട്ടം എന്ന മലയാള ചലച്ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു.
എസ് എൽ മീഡിയയുടെയും ഐശ്വര്യ മൂവീമേക്കഴ്സിന്റെയും ബാനറിൽ ശ്രീജിത്ത് ലാൽ പിറവം, നവാസ് കൊല്ലം എന്നിവർ ചേർന്ന് നിർമ്മിച്ച് വിബിൻ എൻ വേലായുധൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബിജു മേനോന്‍, സജിന്‍ ഗോപു, സുരഭി ലക്ഷ്മി, ലുക്മാന്‍ അവറാന്‍ വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു
തീ ചമയങ്ങളുടെ അകമ്പടിയിൽ കടുത്ത വർണ്ണക്കൂട്ടുളോടെ നിറഞ്ഞാടുന്ന തെയ്യങ്ങൾക്കൊപ്പം യഥാർത്ഥ തെയ്യ ജീവിതം കൂടി പ്രമേയമാക്കുന്ന പൈതലാട്ടം മെയ് രണ്ടാം വാരം തിയേറ്ററുകളിലേക്ക് എത്തുന്നു.
ജ്യോതി ബസു വാപ്പാട്ട്, നീതു വേലായുധൻ എന്നിവർ സഹ നിർമ്മാതാക്കളായ ചിത്രത്തിൽ
മിഥുന്‍ ചമ്പു, വേദമിത്ര് രാമന്‍, ചേര്‍ത്തല ജയന്‍, അപ്പുണ്ണി ശശി, സുനില്‍ സുഖദ, പ്രതാപന്‍ അരുണ്‍കുമാര്‍ പാവുംബ, ഷൈനി സാറ നാദംമുരളി കണ്ണൂർ, തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ക്യാമറ നിതിൻ ചെമ്പകശ്ശേരി, എഡിറ്റിംഗ് വിനയന്‍ എം. ജെ.
ലീല എല്‍ ഗിരീഷ് കുട്ടന്‍ സംഗീതം നൽകി കൈതപ്രം, അജീഷ് ദാസൻ, ശ്രീപ്രസാദ്, എന്നിവർ രചിച്ച ഗാനങ്ങൾ ആലപച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ, ഷഹബാസ് അമൻ
സിതാര കൃഷ്ണ കുമാർ ദിലീപ് നാട്ടരങ്ങ് എന്നിവരാണ്.
കളറിസ്റ്റ് ലിജു പ്രഭാകർ.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് പൂന. അസോസിയേറ്റ് ഡയറക്ടര്‍മാര്‍ സൗഹൃദ, അനസ് കടലുണ്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സക്കീര്‍ ഹുസൈന്‍. ആര്‍ട്ട് ശ്രീകുമാര്‍ മലയാറ്റൂര്‍. മേക്അപ്പ് ബിജോയ് കൊല്ലം. കോസ്റ്റ്യുമര്‍ പ്രശാന്ത് രാജപ്പൻ, നീതു വേലായുധൻ, സ്റ്റില്‍സ് ബിബിന്‍ വര്‍ണ്ണം. ഡിലൻ ടോം.