ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു,മികച്ച നടൻ പ്രിഥ്വിരാജ്,

മികച്ച നടിമാർ
ഉർവശി, ബീന ആർ ചന്ദ്രൻ

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജിചെറിയാനാണ് ഉച്ചയ്‌ക്ക് 12 മണിയോടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒരുമാസം നീണ്ടുനിന്ന സ്ക്രീനിംഗിനൊടുവിലാണ് സുധീര്‍ മിശ്ര അദ്ധ്യക്ഷനായ ജൂറി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് മന്ത്രി അറിയിച്ചു. പുരസ്കാരത്തിനായി പരി​ഗണിച്ചത് 2023ലെ ചിത്രങ്ങളാണ്.

സമർപ്പിക്കപ്പെട്ടത് 160 ചിത്രങ്ങളായിരുന്നു. ഇതിൽ നിന്ന് 38 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. അന്തിമ പട്ടികയിലെ 28 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു എന്നത് പ്രശംസനീയമാണെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.

പുരസ്കാരങ്ങളിങ്ങനെ..

മികച്ച ചലച്ചിത്ര ഗ്രന്ഥം – മഴവിൽ കണ്ണിലൂടെ മലയാള സിനിമ, കിഷോർ കുമാർ

മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമ

പ്രത്യേക ജൂറി പരാമർശം അഭിനയം – കൃഷ്ണൻ (ജൈവം), കെആർ ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ)

പ്രത്യേക ജൂറി പരാമർശം ചിത്രം – ഗഗനചാരി

ജനപ്രിയ ചിത്രം – ആടുജീവിതം

മികച്ച നവാഗത സംവിധായകൻ – ഫാസിൽ റസാഖ് (തടവ്)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – സുമംഗല (കഥാപാത്രം – ഗൗരി ടീച്ചർ)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – MALE – റോഷൻ മാത്യു – ഉള്ളൊഴുക്ക്, വാലാട്ടി

വസ്ത്രാലങ്കാരം – ഫെമിനാ ജബ്ബാർ

മികച്ച മേക്കപ്പ് മാൻ – രജ്ഞിത്ത് അമ്പാടി – ആടുജീവിതം

നൃത്ത സംവിധാനം – ജിഷ്ണു (സുലൈഖ മൻസിൽ)

മികച്ച പിന്നണി ഗായിക – ആൻ ആമി (പാച്ചുവും അത്ഭുത വിളക്കും)

മികച്ച പിന്നണി ഗായികൻ – വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു)

എഡിറ്റർ – സം​ഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)

മികച്ച ​ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചാവേർ)

മികച്ച തിരക്കഥ അഡാപ്റ്റേഷൻ – ബ്ലെസ്സി (ആടുജീവിതം)

മികച്ച തിരക്കഥാകൃത്ത് – രോ​ഹിത്ത് കൃഷ്ണൻ (ഇരട്ട)

മികച്ച ഛായാ​ഗ്രാഹകൻ – സുനിൽ കെ.എസ് (ആടുജീവിതം)

മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതൽ)

മികച്ച നടി- ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്)

മികച്ച നടൻ – പൃഥ്വിരാജ് (ആടുജീവിതം)

മികച്ച ചിത്രം – കാതൽ