മത്സ്യസമ്പദ് യോജന പദ്ധതി; അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിലെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, മത്സ്യകുഞ്ഞുങ്ങളുടെ നഴ്‌സറി/ മത്സ്യപരിപാലന യൂണിറ്റ്, ഓരുജലകള നിര്‍മാണം, ശുദ്ധജല മത്സ്യകൃഷിക്കായുള്ള പ്രവര്‍ത്തന ചെലവ്, ഓരുജല മത്സ്യകൃഷിക്കായുള്ള പ്രവര്‍ത്തന ചെലവ്, ഓരുജലകൂട്, കല്ലുമ്മക്കായക്കൃഷി, ഇന്‍സുലേറ്റഡ് വെഹിക്കിള്‍, കിയോസക്ക്, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഐസ് ബോക്‌സ്, ത്രീവീലര്‍ വിത്ത് ഐസ് ബോക്‌സ്, ബയോഫ്‌ളോക്ക് (എസ് സി/ എസ് ടി വിഭാഗം), റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (എസ് സി/ എസ് ടി വിഭാഗം), ബേക്ക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (എസ സി വിഭാഗം), ബയോഫ്‌ളോക്ക് കുളം നിര്‍മാണം (വനിതകള്‍) എന്നിവക്ക് അപേക്ഷിക്കാം. അപേക്ഷ തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. അനുബന്ധരേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 31ന് വൈകിട്ട് നാല് മണി വരെ സ്വീകരിക്കും.
ഫോണ്‍: 0497 2732340