ഈ തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല
കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പ്രത്യേക ജാഗ്രത നിർദേശം
06/10/2025: വടക്കു പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, വടക്കു പടിഞ്ഞാറൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, വടക്കു പടിഞ്ഞാറൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 മുതല്‍ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 90 കിലോമീറ്റർ വരെയും വേഗതയില്‍ അതിശക്തമായ ചുഴലിക്കാറ്റിന് സാധ്യത.
06/10/2025 & 07/10/2025: മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, വടക്കു പടിഞ്ഞാറൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
07/10/2025 മുതല്‍ 09/10/2025 വരെ: മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, വടക്കു പടിഞ്ഞാറൻ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
10/10/2025: മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, മധ്യ കിഴക്കൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
