Latestകേരളം

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം; കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും (29/08/2025) കർണാടക തീരത്ത് ഇന്ന് (29/08/2025) മുതല്‍ 31/08/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം ഇന്നുമുതല്‍ 31/08/2025 വരെ കർണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതഎന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പ്രത്യേക ജാഗ്രത നിർദേശം

29/08/2025 മുതല്‍ 02/09/2025 വരെ: സോമാലിയ, ഒമാൻ തീരങ്ങള്‍, മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, തെക്കു പടിഞ്ഞാറൻ അറബിക്കടല്‍- മധ്യ കിഴക്കൻ അറബിക്കടല്‍, അതിനോട് ചേർന്ന സമുദ്രഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.