മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഒക്ടോബർ 22 വരെ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും അറബിക്കടലിലിന്റെ വിവിധ മേഖലകളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.