കെപിസിസി ആസ്ഥാനത്ത് ശശി തരൂരിന് അനുകൂലമായി ഫ്ളക്സ്
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഫ്ലെക്സ് ബോർഡ്. ‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രത്തോടൊപ്പമുള്ള ഫ്ലക്സ് ബോർഡിൽ കുറിച്ചിരിക്കുന്നത്.
മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചുള്ള പ്രചാരണ പരിപാടികളിൽ ചെന്നിത്തല ഉൾപ്പെടെയുള്ള കേരളത്തിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് തരൂർ അനുകൂല ഫ്ളക്സ് ബോർഡ് കെ.പി.സി.സി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്.
കൊല്ലത്ത് വിവിധയിടങ്ങളിൽ തരൂരിനെ പിന്തുണച്ച് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഡി.സി.സി ഓഫീസിന് മുന്നിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും യൂത്ത് കോൺഗ്രസിന്‍റെ പേരിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തരൂർ ജയിക്കട്ടെ കോൺഗ്രസ് നിലനിൽക്കട്ടെ, തരൂർ കോൺഗ്രസിന്റെ രക്ഷകൻ’ തുടങ്ങിയ വാചകങ്ങളാണ് എഴുതിയിരിക്കുന്നത്.