Latestദേശീയം

സാങ്കേതിക തകരാർ; ദില്ലി-ഗോവ ഇൻഡിഗോ വിമാനം മുംബൈയിലിറക്കി

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ദില്ലി-ഗോവ വിമാനം മുംബൈയിൽ ഇറക്കി. 6E 6271 ഇൻഡിഗോ വിമാനത്തിനാണ് ആകാശത്ത് വെച്ച് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് തകരാർ കണ്ടെത്തിയതിന് പിന്നാലെ വിമാനം വഴി തിരിച്ചുവിട്ടത്. 9.42-ന് വിമാനം മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. മുംബൈയിൽ നിന്ന് ഗോവയിലേക്ക് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കൊണ്ടുപോയി.