കണ്ണൂരില്‍നിന്നു മുംബൈയിലേക്ക് സര്‍വിസുമായി ഇന്‍ഡിഗോ
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു പുതിയ ഒരു വിമാന സര്‍വിസ് ആരംഭിക്കാന്‍ തയാറായി ഇൻഡിഗോ എയര്‍ലൈന്‍സ്. ജൂലൈ ഒന്നു മുതല്‍ മുംബൈയിലേക്ക് ദിവസേന ഒരു വിമാന സര്‍വിസ് ആരംഭിക്കാനാണ് ഇൻഡിഗോ തീരുമാനിച്ചത്.
186 യാത്രക്കാര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ബസ് 320 ആണ് സര്‍വിസിനായി ഉപയോഗിക്കുന്നത്. ഉച്ചക്ക് 1.50ന് മുംബൈയില്‍നിന്ന് തിരിക്കുന്ന വിമാനം 3.45ന് കണ്ണൂരിലെത്തും. 4.15ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ആറു മണിക്ക് മുംബൈയിലെത്തും. ഈ രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
നേരത്തെ ഗോ ഫസ്റ്റ് മുംബൈയിലേക്ക് ദിവസേന സര്‍വിസ് നടത്തിയിരുന്നു. ചക്കരക്കൽ വാർത്ത. ഇൻഡിഗോ എയര്‍ലൈന്‍സ് ഈ സര്‍വിസ് ആരംഭിക്കുന്നതോടെ മുംബൈയിലേക്ക് ഗോ ഫസ്റ്റ് നടത്തിയ സര്‍വിസിന് പകരം സര്‍വിസ് ആവുകയും ചെയ്യും. കണ്ണൂര്‍-മുംബൈ റൂട്ടില്‍ യാത്രചെയ്യുന്ന യാത്രക്കാര്‍ക്ക് ഇത് ആശ്വാസകരമാവും. തുടക്കത്തില്‍തന്നെ എല്ലാ ദിവസവും സര്‍വിസ് ഉണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിലവില്‍ സര്‍വിസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളുമായും മറ്റു വിമാനകമ്പനികളുമായും കൂടുതല്‍ സര്‍വിസ് ആരംഭിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടുവരുകയാണ്. മറ്റ് വിമാനക്കമ്പനികളും താമസിയാതെ കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷയിലാണ് കിയാല്‍ അധികൃതര്‍.