സാങ്കേതിക തകരാര്‍; നെടുമ്പാശ്ശേരിയില്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി, അനിശ്ചിതത്വം
നെടുമ്പാശ്ശേരിയില്‍ സഊദിയിലേക്കുള്ള വിമാനത്തില്‍ നിന്ന് തിരിച്ചിറക്കിയ യാത്രക്കാര്‍ അനിശ്ചിതത്വത്തില്‍.സാങ്കേതിക തകരാര്‍ കാരണമാണ് കൊച്ചി-റിയാദ് സഊദി എയര്‍ലൈന്‍സ് വിമാനം സര്‍വീസ് നടത്താനാകാതെ പോയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇതേ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 120 യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇവര്‍ ഹോട്ടലുകളില്‍ തുടരുകയാണ്ഇന്ന് റിയാദില്‍ എത്തിക്കാമെന്നാണ് വിമാനത്താവള അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നതെന്നും എന്നാല്‍ ഹോട്ടലുകളിലേക്ക് മാറി മണിക്കൂറുകള്‍ പിന്നിട്ടിട്ടും മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.