Latestകേരളം

മാപ്പ് പറഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍, പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞെന്ന് ഭാര്യ ബിന്ദു മേനോൻ. ഭാര്യ ബിന്ദുവുമായി മന്ത്രി ഫോണില്‍ സംസാരിച്ചു.പരാതിയുമായി പോകില്ലെന്ന് ബിന്ദു പറഞ്ഞതായാണ് വിവരം. തന്‍റെ ഇന്നലത്തെ പ്രതികരണം വൈകാരികമാണെന്നും ഭാര്യ പറഞ്ഞു. ഇതോടെ ഗണേഷ് കുമാറിന്‍റെ പരാതി ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണ്.

വാളകത്തെ കുടുംബവീട്ടില്‍ വച്ച്‌ ഗണേശിനെ ഒരു സ്ത്രീക്കൊപ്പം മോശമായ രീതിയില്‍ കണ്ടു എന്നായിരുന്നു ഭാര്യ ബിന്ദുവിന്‍റെ ആരോപണം. അതിന്‍റെ ചിത്രങ്ങള്‍ എടുത്ത ഫോണ്‍ ബലമായി പിടിച്ച്‌ വാങ്ങാൻ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ശ്രമിച്ചു എന്നും ആരോപിച്ചിരുന്നു.വാളകത്തെ വീട്ടിലേക്ക് പൊലീസിനെ കയറാൻ ഗണേശന്റെ സ്റ്റാഫുകള്‍ സമ്മതിച്ചില്ല എന്നും ബിന്ദു പറഞ്ഞിരുന്നു. ഇതും സർക്കാരിന് രാഷ്ട്രീയ ബാധ്യതയായി മാറിയിട്ടുണ്ട് . കുടുംബ കാര്യമാണെന്ന് പറഞ്ഞതുകൊണ്ടാണ് വിഷയത്തില്‍ അന്ന് ഇടപെടാതിരുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം