റോഡപകടത്തില്‍ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു,രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
ജിദ്ദ: ദക്ഷിണ സൗദിയിലെ ജിസാന്‍ നഗരത്തിന് സമീപമുള്ള ഫുര്‍സാന്‍ ദ്വീപ് പ്രദേശത്തുണ്ടായ റോഡപകടത്തില്‍ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ ജോര്‍ജ് പനിയടിമൈ (43), അന്തോണി ദശം (49), കടലൂര്‍ സ്വദേശി രമേശന്‍ എരുശപ്പന്‍ (40) എന്നിവരാണ് മരിച്ചത്. ജോര്‍ജും അന്തോണിയും സഹോദരങ്ങളാണ്.
സംഭവത്തില്‍ പരിക്കേറ്റ കടലൂര്‍ സ്വദേശി സത്യപ്രവീണ്‍ ശക്തിവേലിനെ അബൂഅരീഷ് കിങ് ഫഹദ് ആശുപത്രിയിലും നാഗപട്ടണം സ്വദേശി മണി വെള്ളിദിശനെ ഫുര്‍സാന്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഫുര്‍സാന്‍ ദ്വീപിലെ മത്സ്യത്തൊഴിലാളികളായ ഇവര്‍ സഞ്ചരിച്ചിരുന്ന പിക്‌അപ്പ് വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട് റോഡിന്റെ ഒരു വശത്തേക്ക് മറിയുകയായിരുന്നു.
