സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു.

തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5500 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 240 രൂപ വർധിച്ച് 44,000 രൂപയുമായി

ഇന്നലെയും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്വില 5470 രൂപയിലെത്തിയിരുന്നു.