സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 760 രൂപയായി
സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 760 രൂപ കുറഞ്ഞ് 51,200ൽ എത്തി. ഗ്രാമിന് താഴ്ന്നത് 95 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 6400 രൂപയായി. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പവൻ വില 2000 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വർണവിലയിൽ ഇടിവ് തുടരുന്നത്. 2760 രൂപയാണ് ബജറ്റിനു ശേഷം സ്വർണ വിലയിലുണ്ടായ ഇടിവ്.