സ്വർണവിലയിൽ ഇന്ന് വൻ ആശ്വാസം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ആശ്വാസം. അക്ഷയ ത്രിതീയ ദിവസമുൾപ്പെടെ കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്ന് ചലനമുണ്ടായത്. 1640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഈ മാസം ഇതാദ്യമായാണ് സ്വർണത്തിന് ഒറ്റയടിക്ക് ഇത്രയും തുക കുറയുന്നത്. ഇതോടെ 70,200 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നും നൽകേണ്ടത്. 8775 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.