സപ്ലൈകോ സാധനങ്ങൾക്ക് വില കൂട്ടുന്നത് ചർച്ചകൾക്ക് ശേഷം

സപ്ലൈകോ വഴി നൽകുന്ന 13 ഇനം സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടുന്നത് വിശദമായ ചർച്ചകൾക്ക് ശേഷം മാത്രം.

2016-ലെ വിപണിവിലയുമായി താരതമ്യം ചെയ്തുള്ള സബ്‌സിഡി വിലയ്ക്കാണ് ഇപ്പോഴും സാധനങ്ങൾ വിൽക്കുന്നത്. അത് തുടരാൻ ആകില്ലെന്നാണ് സപ്ലൈകോ പൊതുവിതരണ വകുപ്പിനെ അറിയിച്ചത്. ഇതോടെയാണ് വില കൂട്ടുന്നതിന് ഇടതുമുന്നണി അംഗീകാരം നൽകിയതും.

വില കൂടുന്നതിനെപ്പറ്റി സപ്ലൈകോ ഉദ്യോഗസ്ഥരുമായി 15-ന് ശേഷം ചർച്ചകൾ ആരംഭിക്കുമെന്നും എത്ര ശതമാനം വരെ വില കൂട്ടണമെന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

സബ്‌സിഡി സാധനങ്ങളുടെ പട്ടിക പുതുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ആവശ്യക്കാർ ഏറെയുള്ള മറ്റേതെങ്കിലും സാധനങ്ങൾ സബ്‌സിഡി നൽകുന്ന സാധനങ്ങളുടെ പട്ടികയിൽ ചേർക്കണോ നിലവിലുള്ളവയിൽ ഏതെങ്കിലും ഒഴിവാക്കണോ എന്നതും പരിശോധിക്കും.