Business

സ്വർണവിലയില്‍ ഇടിവ്

ഇന്ന് സ്വർണവിലയില്‍ ഇടിവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,360 രൂപയായി.ഗ്രാമിന് 40 രൂപ കുറഞ്ഞ് 9170 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ച തുടർന്ന് നിന്ന വിലയിടിവിന് ശേഷം ഇന്നലെ സ്വർണവില വർധിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷം വീണ്ടും വിലയില്‍ ഇടിവ് വന്നത് ആഭരണപ്രേമികള്‍ക്കും ആശ്വാസമാകുകയാണ്