കേരളത്തില്‍ സർവകാല റെക്കാഡിലെത്തി സ്വർണവില
കേരളത്തില്‍ സർവകാല റെക്കാഡിലെത്തി സ്വർണവില. ഇന്ന് ഒരു പവന് വില 75,200 രൂപയായി ഉയർന്നിരിക്കുകയാണ്.കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 22 കാരറ്റ് ഗ്രാമിന് ഇന്നത്തെ വില 9400 രൂപയാണ്. 18 കാരറ്റിന് 7715 രൂപയും. ഒരാഴ്ചക്കിടെ പവന് രണ്ടായിരം രൂപയാണ് വർദ്ധിച്ചത്. അതേസമയം, വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. വെള്ളി ഗ്രാമിന് 123 രൂപ നിരക്കില്‍ തുടരുകയാണ്.
രാജ്യാന്തര വിപണിയില്‍ സ്വർണം ഔണ്‍സിന് 3378 ഡോളറാണ് പുതിയ നിരക്ക്. രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇന്ത്യയില്‍ സ്വർണവില ഉയരാൻ കാരണമെന്നാണ് വിലയിരുത്തല്‍
