സ്വർണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്
സ്വർണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. റെക്കോർഡ് വില വർധനക്ക് ശേഷമാണ് സ്വർണം താഴേക്കിറങ്ങുന്നത്.സംസ്ഥാനത്ത് സ്വര്‍ണവില പവന് 75,000 രൂപയാണ്. ഗ്രാമിന് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച 75,560 രൂപയായിരുന്നു പവന്.
ഈ മാസം ആദ്യം സ്വര്‍ണത്തിന്റെ വില 73,200 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി വര്‍ധിച്ച് ആഗസ്റ്റ് എട്ടിന് വില 75,760 ലേക്ക് എത്തുകയായിരുന്നു. ഇതാണ് ഈ മാസത്തെ ഉയർന്ന വില. കുറഞ്ഞ വില ആഗസ്റ്റിലെ ഒന്നിലെ വിലയും. ഓഗസ്റ്റ് രണ്ട് മുതല്‍ വില വർധിച്ചു. ആഗസ്റ്റ് ഒൻപതിന് ആയിരുന്നു വില കുറഞ്ഞു തുടങ്ങിയത്.
