സ്വർണ വില ഇടിഞ്ഞു
സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു.ഇന്നത്തെ സ്വർണ വില.ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 9215 രൂപയായി. ഒരു പവന് 120 രൂപ ഇടിഞ്ഞ് 73,720 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,053 രൂപയും പവന് 80,424 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7540 രൂപയും പവന് 60,320 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില തളർച്ചയില്‍ തന്നെയാണ്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔണ്‍സിന് 3,329.36 ഡോളറിലെത്തി. ഇടിവ് ഇനിയും തുടർന്നാല്‍ 3,500 ഡോളർ എന്ന ലക്ഷ്യത്തിലേക്ക് പെട്ടെന്ന് എത്താൻ സാധിക്കില്ല. ഇത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കും.
