കുതിച്ചുയർന്നു സ്വർണ വില
സംസ്ഥാനത്തെ സ്വര്‍ണവില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 10,200 രൂപയിലെത്തി.പവന്‍ വില 560 രൂപ വര്‍ധിച്ച് 81,600 രൂപയായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ കൂടി 6,520 രൂപയായി. 14 കാരറ്റ് ഗ്രാമിന് 6,520 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,205 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളിവില ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് ഗ്രാമിന് 135 രൂപയിലെത്തി
