Latestകേരളം

സ്വര്‍ണവിലയില്‍ കുറവ്

സ്വര്‍ണവിലയില്‍ ഇന്ന് അല്‍പ്പം കുറവ്. വര്‍ധിക്കുമ്ബോള്‍ വലിയ നിരക്കിലുള്ള മാറ്റം സംഭവിക്കുന്നുണ്ടെങ്കിലും വില താഴുമ്ബോള്‍ നേരിയ ഇടിവ് മാത്രമാണ് രേഖപ്പെടുത്തുന്നത്.ഇന്ന് പവന് വെറും 80 രൂപ മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്.

അതേസമയം, വില ഉയരാനുള്ള സാഹചര്യങ്ങള്‍ വിപണിയില്‍ നിലനില്‍ക്കുന്നുമുണ്ട്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3643 ഡോളറിലാണുള്ളത്. ഡോളര്‍ സൂചിക 97.62 എന്ന നിരക്കിലാണ്. ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം 88.27 ആയി. സ്വര്‍ണവില നിശ്ചയിക്കുമ്ബോള്‍ പരിശോധിക്കുന്ന ഘടകങ്ങളാണിതെല്ലാം. രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയും ഡോളര്‍-രൂപ മൂല്യവും ഒത്തുനോക്കിയാണ് ഓരോ ദിവസവും സ്വര്‍ണവില പ്രഖ്യാപിക്കുക