Latestകേരളം

വീണ്ടും സ്വര്‍ണത്തിന് വില കൂടി

വീണ്ടും സ്വര്‍ണത്തിന് വില കൂടി. രണ്ട് ദിവസമായി രേഖപ്പെടുത്തിയ നേരിയ വിലയിടിവിന് പിന്നാലെയാണ് സ്വര്‍ണം വീണ്ടും മുകളിലേക്ക് കുതിച്ചിരിക്കുന്നത്.ആഗോള വിപണിയില്‍ രേഖപ്പെടുത്തിയ വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

ആരോഗ്യകരമായ സ്പോട്ട് ഡിമാന്‍ഡും ഡോളറിന്റെ ബലഹീനതയും ആണ് സ്വര്‍ണത്തിന് ഇന്ന് വില കൂടാന്‍ കാരണം.ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 10190 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 10205 ല്‍ എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപയാണ് കൂടിയത്. ഇതോടെ ഇന്നലെ 81520 രൂപയായിരുന്ന പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 81640 രൂപയില്‍ എത്തി. സെപ്തംബര്‍ ഒമ്ബതിനാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 80000 കടക്കുന്നത്.