Latestകേരളം

പിടിവിട്ട് സ്വർണ വില

കേരളത്തില്‍ സ്വര്‍ണവില സകല റെക്കോര്‍ഡുകളും മറികടന്നു. രാജ്യാന്തര വിപണിയില്‍ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് പ്രധാന കാരണം.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 82240 രൂപയായി. നേരത്തെ ഏറ്റവും ഉയര്‍ന്ന വിലയായി രേഖപ്പെടുത്തിയിരുന്നത് 82080 രൂപയായിരുന്നു. ഈ വില മറികടന്നാണ് പുതിയ കുതിപ്പ്. ഒരു പവന് ഇന്ന് 600 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 10280 രൂപയായി. യുഎസ് പലിശ നിരക്ക് കുറച്ച വേളയില്‍ രാജ്യാന്തര വില 3698ല്‍ നിന്ന് 3627 ഡോളര്‍ എന്ന നിലയിലേക്ക് കുറഞ്ഞിരുന്നു എങ്കിലും കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ വില കൂടുകയാണ്.
അങ്കമാലിയില്‍ ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച്‌